റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃണമൂലിലെ കൊഴിഞ്ഞ് പോക്ക് തുടരുന്നു: മുന്‍ മന്ത്രി രാജിബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജി വെച്ചു

January 29, 2021 - 10:58 pm

കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. മുന്‍ മന്ത്രി രാജിബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജി വച്ചിരിക്കുന്നത്. മമത മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എംഎല്‍എ സ്ഥാനവും രാജിബ് ഒഴിയുന്നത്. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് തൊട്ടു മുമ്പുള്ള രാജീബിന്റെ രാജി ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് വീണ്ടും ആക്കം കൂട്ടി. ചില തൃണമുല്‍ നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രാജീബ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് ആരോപിച്ചിരുന്നു. ഒരു മാസത്തിനിടെ മമത മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്ന മൂന്നാമത്തെയാളാണ് രാജീബ്.
നിയമസഭയിലെത്തി സഭാധ്യക്ഷന്‍ ബിമന്‍ ബാനര്‍ജിയ്ക്ക് രാജീബ് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിക്കത്ത് സ്പീക്കറിന് കൈമാറിയതായും ജനങ്ങളെ സേവിക്കാന്‍ പാര്‍ട്ടിയധ്യക്ഷ മമത നല്‍കിയ അവസരത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും രാജീബ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *