റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കിൽ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനായി സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ല കര്‍ഷകര്‍

January 18, 2021 - 2:17 pm

ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍.

രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ നിലപാട് അറിയിച്ചത്.

50 വയസ്സിനു മുകളിലുള്ളവരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിൽ ഏറെയും. അക്കാരണത്താൽ കർഷകരുടെ തീരുമാനം സര്‍ക്കാറിന് കനത്ത വെല്ലുവിളിയാകും.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത് .
തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷേ സ്വന്തം സംസ്ഥാനങ്ങളിലെത്തി വാക്സിൻ സ്വീകരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി കഴിഞ്ഞു.

വിവാദ നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനാവില്ല. 2021 ജനുവരി 19 ന് നടക്കുന്ന ചര്‍ച്ചയില്‍ പുതിയ കാര്‍ഷിക നിയമങ്ങളിലെ ഓരോ വ്യവസ്ഥകളെയും പറ്റി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *