റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

January 13, 2021 - 10:42 am

കോഴിക്കോട്: കോതിപ്പാലത്തില്‍നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധര​​‍ന്റെയും ജയയുടെയും മകള്‍ സജിതയാണ് (25) മരിച്ചത്. 11-1 – 2021തിങ്കളാഴ്​ച രാവിലെ 11ഓടെയാണ്​ യുവതി കടലില്‍ ചാടിയത്​.

മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആദ്യം ബീച്ച്‌​ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പിന്നീട്​ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ചൊവ്വാഴ്​ച ഉച്ചക്കുശേഷം​ മൂന്നരയോടെ മരണപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജ്​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബുധനാഴ്​ച മാനാരി ശ്​മശാനത്തില്‍ സംസ്​കരിക്കും. മകള്‍: സന. സഹോദരന്‍: സജികുമാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *