റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിയാദ്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് സൗദി അറേബ്യ നീക്കി. ഞായറാഴ്ച മുതല്‍ കടലിലൂടെയും കരയിലൂടെയും വിമാനത്തിലൂടെയും രാജ്യത്തേക്കുള്ള പ്രവേശനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *