ബീജിംഗ്: ചൈനയില്‍ കൂറ്റന്‍ ഉല്‍ക്ക തകര്‍ന്നുവീണു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ യുഷുവിലാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ അന്തരീക്ഷത്തിലൂടെ ചീറിപ്പാഞ്ഞ് വന്ന് ഭൂമിയില്‍ പതിച്ചത്. 2020 ഡിസംബര്‍ 23 ബുധനാഴ്‌ച 7.25 ഓടെ ആയിരുന്നു സംഭവം. ഉല്‍ക്കാപതനത്തിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും മാദ്ധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. നഗരത്തിന് മുകളില്‍ ആകാശത്തുകൂടി പ്രകാശം ജ്വലിപ്പിച്ച് കടന്നുപോയ തീഗോളം എന്താണെന്നറിയാതെ അറിയാതെ നാട്ടുകാര്‍ പകച്ചുനിന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഇത് ഉല്‍ക്കയാണെന്ന് ജനങ്ങള്‍ക്ക് മനസിലായത്.
അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഉല്‍ക്കകള്‍ ശാസ്‌ത്ര ലോകത്തിന് എന്നും കൗതുകമായിരുന്നു. പതിനായിരക്കണക്കിന് ഉല്‍ക്കകളാണ് ഭൂമിക്കുചുറ്റും സഞ്ചരിക്കുന്നത്. അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമരുന്ന ചിലഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ട് . അത്തരത്തിലൊരു ഉല്‍ക്കാ പതനമായിരുന്നു കഴിഞ്ഞ ദിവസം ചൈനയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയത്.
തികച്ചും പ്രകാശ പൂര്‍ണ്ണവും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കന്നതോടെ പൊട്ടിത്തെറിക്കുന്നതുായ ബോളിഡ് ഉല്‍ക്കയാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. തീഗോളം എന്നറിയപ്പെടുന്ന ഇവയ്‌ക്ക് ചന്ദ്രനേക്കാള്‍ പ്രകാശമുണ്ട്. ആകാശത്ത് ഉഗ്ര ശബ്ദങ്ങള്‍ കേട്ടതായി നിരവധിപേര്‍ അറിച്ചു. ഉല്‍ക്കയുടെ വീഴ്‌ചയില്‍ നിലവില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങേളാ സംഭവിച്ചിട്ടില്ല.



