റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി എത്തരുതെന്ന് ബോറിസ് ജോണ്‍സനോട് കർഷകർ

December 23, 2020 - 12:05 pm

ന്യൂഡൽഹി: 2021 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുന്നതിനെതിരെ വിമര്‍ശനവുമായി കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

‘ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുകയാണ്. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം ഞങ്ങള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് കത്തയക്കും’, പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവായ കുല്‍വന്ദ് സിംഗ് സന്ദു പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 27 ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *