റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. ആര്‍.എം.പിയുടെ തീരുമാനത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും എന്‍.വേണു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകും. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാന്‍ നേരത്തെ ഗുണപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെന്നും എന്‍.വേണു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫുമായി ആര്‍.എം.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *