വഴിക്കടവ്: പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സംസ്ഥാനത്തെ ആദ്യ ചോലനായ്ക്കര്‍ സ്ഥാനാര്‍ഥിയായ സുധീഷ് വിജയിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് 21കാരനായ സുധീഷ് മത്സരിച്ചത്.
വഴിക്കടവ് പഞ്ചായത്തില്‍ വനത്തില്‍ പുഞ്ചക്കൊല്ലി അളക്കല്‍ കോളനി നിവാസിയാണ് സുധീഷ്. ഏഷ്യയിലെതന്നെ പ്രാക്തന ഗോത്ര നിവാസികളില്‍ ഗുഹകളില്‍ താമസിച്ചുവന്നവരാണ് ചോലനായ്ക്കര്‍ വിഭാഗം. ഈ വിഭാഗത്തില്‍ നിന്നുവരുന്ന പ്ലസ്ടു പാസായിട്ടുള്ള വ്യക്തിയാണ് സുധീഷ്.

