റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.

December 15, 2020 - 5:58 am

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ രണ്ടാം ഘട്ട പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഈ മാസം 20 മുതല്‍ ടാറിംഗ് ജോലികള്‍ ആരംഭിക്കുമെന്ന് അഡ്വ. ബി സത്യന്‍ എംഎല്‍എ പറഞ്ഞു. കിഴക്കേ നാലുമുക്കുമുതല്‍ വലിയകുന്ന് മൂന്നുമുക്കുവരെയുളള ഒരു കിലോ മീറ്റര്‍ ഭാഗമാണ് രണ്ടാം ഘട്ടത്തില്‍ പണി തീര്‍ക്കുന്നത്. റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റിയിടുക എല്‍ഐസി ഓഫീസിന് സമീപത്തെ കലുങ്ക് നിര്‍മ്മാണവും യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിവയുടെ നിര്‍മ്മാണവും ആണ് അവസാനഘട്ടത്തിലെത്തിയരിക്കുന്നത്.

എല്‍ഐസി ഓഫീസിന് സമീപം മഴക്കാലത്തുണ്ടാകുന്ന വെളളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലുങ്ക് നിര്‍മ്മിക്കുന്നത്. ടെലിഫോണ്‍ കേബിള്‍, വാട്ടര്‍ അതോരിട്ടിയുടെ പൈപ്പുകള്‍ എന്നിവ ഭാവിയില്‍ കടത്തി വിടാനായി ദീര്‍ഘവീക്ഷണത്തോടെയാണ് ഐടിഐക്കു സമീപം യൂട്ടിലിറ്റി ഡക്ട് നിര്‍മ്മിക്കുന്നത് .കെഎസ്ഇബിയുടെ 38 പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ പൂര്‍ണ്ണമായി വൈദ്യുതി കട്ടുചെയ്ത് നീക്കിയത്. ഇത് നഗരത്തില്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുഎന്നുളളതാണ് നഗരത്തെ വലയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *