തെലങ്കാനയിലെ 57.6 ശതമാനം കൗമാരക്കാരികളും വിളര്‍ച്ച പ്രശ്‌നം നേരിടുന്നതായി സര്‍വേ

ഹൈദരാബാദ്: തെലങ്കാനയിലെ 57.6 ശതമാനം കൗമാരക്കാരികളും വിളര്‍ച്ച പ്രശ്‌നം നേരിടുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്).സംസ്ഥാനത്ത് വിളര്‍ച്ച ബാധിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം (15 നും 19 നും ഇടയില്‍) അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 5 ശതമാനം വര്‍ദ്ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നുണ്ട്.2015-16 ല്‍ 60 ശതമാനം കൗമാരക്കാരില്‍ വിളര്‍ച്ച കണ്ടെത്തിയപ്പോള്‍, 2019-20 വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നത് 65 ശതമാനം പേരും വിളര്‍ച്ചാ ബാധിതരാണെന്നാണ്. അതേസമയം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിളര്‍ച്ച ബാധിച്ചവര്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. 80 ശതമാനം കുട്ടികളും വിളര്‍ച്ച നേരിടുന്നു. അസമില്‍ ഇത് 68 ശതമാനം.

കൊവിഡ് കാരണം സ്‌കൂളുകളില്‍ നിന്ന് നല്‍കിയിരുന്ന അയേണ്‍ ഗുളിക ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ അനീമിയ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.തെലങ്കാനയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അയണ്‍-ഡെഫിഷ്യന്‍സി അനീമിയ (ഐ.ഡി.എ). എന്‍എഫ്എച്ച്എസ് കണക്കുകള്‍ പ്രകാരം വിളര്‍ച്ച ബാധിച്ച സ്ത്രീകളുടെ എണ്ണത്തില്‍ 58.9 ശതമാനം സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. നഗരപ്രദേശങ്ങളില്‍ 55.2 ശതമാനം പേര്‍്ക്കാണ് ഈ പ്രശ്‌നമുള്ളത്.2018 ല്‍, ഹൈദരാബാദ് നഗരത്തിലെ 156 സ്‌കൂളുകളില്‍നടത്തിയ സര്‍വേയില്‍ സര്‍വേയില്‍ പങ്കെടുത്ത 16,238 പെണ്‍കുട്ടികളില്‍ 21 ശതമാനം പേര്‍ക്ക് കടുത്ത വിളര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →