റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരക്കേസില്‍ തെളിവെടുപ്പ്‌ തുടങ്ങി

December 15, 2020 - 3:23 pm

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതിലെ ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റീസ്‌ ഡികെ ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. സെക്രട്ടറിയേറ്റ്‌ അനക്‌സിലാണ്‌ തെളിവെടുപ്പ്‌ നടക്കുന്നത്‌. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മൊഴിനല്‍കിയ ശേഷം നമ്പിനാരായണന്‍ പറഞ്ഞു.

ഐഎസ്‌ ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതിലെ ഗൂ ഢാ ലോചനയെ അന്വേഷിക്കുന്നതിനും നടപടി ശുപാര്‍ശ ചെയ്യുന്നതിനുമാണ്‌ ജസറ്റീസ്‌ ഡികെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്‌. സമിതിയുടെ ആദ്യ സിറ്റിംഗാണ്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്നത്‌. ജസ്‌റ്റീസ്‌ ഡികെ ജയിന്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴിയാണ്‌ സിറ്റിംഗില്‍ പങ്കെടുത്തത്‌.

നമ്പിനാരായണന്‍റെ മൊഴിയാണ്‌ 15-12-2020 ചൊവ്വാഴ്ച ‌ രേഖപ്പെടുത്തിയത്‌ . നടന്ന കാര്യങ്ങളെല്ലാം സമിതിയോട്‌ പറഞ്ഞിട്ടുണ്ടെന്നും ഇനിയും നീതിലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും നമ്പി നാരായണന്‍ പറഞ്ഞു. നാളെയും തെളിവെപ്പ്‌ തുടരും . കേസ്‌ അന്വേഷിച്ച മുന്‍ പോലീസ്‌ ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുക്കും. കമ്മീഷന്‍ അംഗങ്ങളായ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വി.എസ്‌ സെന്തില്‍ , ബികെ പ്രസാദ്‌ , കമ്മീഷന്‍ സെക്രട്ടറി പികെ ജയിന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *