റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കമ്മീഷൻ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേഴ്സുമാരുടെ പ്രതിഷേധം

December 15, 2020 - 12:13 pm

തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ ദേശീയ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കമ്മീഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നേഴ്സിംഗ് കൗൺസിലുകൾ നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നേഴ്സസ് അസ്സോസിയേഷൻ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു.

തൃശ്ശൂർ ഒളരി ഇഎസ്ഐ ആശുപത്രിക്കു മുൻപിൽ തിങ്കളാഴ്ച(15/12/2020) രാവിലെ നടന്ന പരിപാടിയിൽ കെ ജി എൽ എ സെക്രട്ടറിയേറ്റ് അംഗം സിന്ധു , സ്റ്റേറ്റ് കോഓഡിനേറ്റർ പ്രിയ എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം നേഴ്സിംഗ് മേഖലയെ പൂർണമായും സ്വകാര്യമേഖലയ്ക്കു തീറെഴുതാനാണ് എന്നാണ് നേഴ്സിംഗ് സംഘടനകളുടെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *