റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാചക വാതകം സിലിണ്ടറിന് 50 രൂപ കൂട്ടി

December 15, 2020 - 11:57 am

കൊച്ചി: പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ സിലിണ്ടറിന് 701 രൂപയായി.പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്ന സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചു. 37 രൂപ കൂടി 1330 രൂപയാണ് പുതുക്കിയ വില . ഇത് 15 -12-2020 മുതല്‍ നിലവില്‍ വരും. 2020 ഡിസംബര്‍ രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *