ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചു. 2020 ഡിസംബർ 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. മക്കള്‍ ശക്തി കഴകത്തിന്റെ പേരാണ് മക്കള്‍ സെവൈ കക്ഷി എന്നാക്കി മാറ്റുന്നത്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാതെ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ ഭാഗമായായിരിക്കും രജനിയുടെ രാഷ്ട്രിയ പ്രവേശം.
പാര്‍ട്ടിയുടെ കൊടിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടതായാണ് വിവരം. ഔദ്യോഗിക പ്രതികരണത്തിന് സമയമായിട്ടില്ല എന്നാണ് രജനികാന്ത് അനുയായികൾ വ്യക്തമാക്കുന്നത്. 31-ന് എല്ലാത്തിനും വ്യക്തത ലഭിക്കുമെന്നാണ് അറിയിപ്പ്. രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്



