റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളികൾക്ക് അഭിമാനം; കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് ഇനി മി​സോ​റി സി​റ്റി മേ​യ​ർ

December 13, 2020 - 6:10 pm

ഹൂ​സ്റ്റ​ണ്‍: മലയാളികൾക്ക് അഭിമാനമായി ടെ​ക്‌​സ​സി​ലെ മി​സോ​റി സി​റ്റി മേ​യ​റാ​യി കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ആ​ദ്യ​മാ​യാ​ണ് ഈ ​സ്ഥാ​നത്ത് എത്തുന്നത്. സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​ണ് റോ​ബി​ന്‍.

റോ​ബി​ന്‍ ഇ​ല​ക്കാ​ട് 5622 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ (52.51 ശ​ത​മാ​നം) എ​തി​രാ​ളി യോ ​ലാ​ന്‍​ഡാ ഫോ​ര്‍​ഡി​ന് 5085 (47.49 ശ​ത​മാ​നം) വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 537 വോ​ട്ടു​ക​ള്‍​ക്കാ​ണ് റോ​ബി​ന്‍ വി​ജ​യി​ച്ച​ത്. മൂ​ന്നു​വ​ട്ടം സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗ​വും ഒ​രു​ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യി അ​നു​ഭ​വ പ​രി​ച​യ​മു​ള്ള റോ​ബി​ന്‍ മേയർ സ്ഥാനത്തേക്ക് എത്തുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷയിലാണ്.

2020 ന​വം​ബ​ര്‍ മൂ​ന്നിനാണ് തെ​ര​ഞ്ഞെ​ടു​പ്പ് നടന്നത്. റോ​ബി​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​ര്‍​ക്കും 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട് നേ​ടാ​ന്‍ ക​ഴി​ഞ്ഞില്ല. തുടർന്ന് റ​ണ്‍ ഓ​ഫിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. മി​സോ​റി സി​റ്റി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം വി​ജ​യി​ക്കാ​ന്‍ 51 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വോ​ട്ടു ല​ഭി​ച്ചി​രി​ക്ക​ണം. ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്‍​മാ​രും തു​ല്യ​ശ​ക്തി​ക​ളാ​യ ഇ​വി​ടെ പാ​ര്‍​ട്ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ല്ല മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് .

ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും പ്ര​ത്യേ​കി​ച്ച് ഇ​വി​ട​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു ന​ന്ദി പ​റ​യു​ന്ന​താ​യി റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം പ്ര​തി​ക​രി​ച്ചു. മല​യാ​ളി​ക​ള്‍ റോ​ബി​നെ പി​ന്തു​ണ​ച്ച​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് വിജയം നേടാനായത്. ആ​കെ​യു​ള്ള ഒ​രു​ല​ക്ഷം വോ​ട്ട​ര്‍​മാ​രി​ല്‍ 18 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ള്‍ ഉ​ള്ള സി​റ്റി​കൂ​ടി​യാ​ണ് മി​സോ​റി.

2009 ലാ​ണ് റോബിൻ ഇലക്കാട്ട് ആ​ദ്യ​മാ​യി സി​റ്റി കൗ​ണ്‍​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് 2011ലും 2013 ​ലും കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി​രു​ന്ന റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് 2015 ല്‍ ​രാ​ഷ്ടീ​യം ഉ​പേ​ക്ഷി​ച്ച് ബി​സി​ന​സി​ൽ ശ്രദ്ധിക്കുകയായിരുന്നു.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ക​റു​മു​ള്ളൂ​ര്‍ ഇ​ല​യ്ക്കാ​ട്ട് ഫി​ലി​പ്പി​ന്റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ് റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട്. വെ​ളി​യ​നാ​ട് ചെ​മ്മ​ഴ​ക്കാ​ട് കു​ടും​ബാം​ഗ​വും ഫി​സി​ഷ്യ​ന്‍ അ​സി​സ്റ്റന്റു​മാ​യ ടീ​ന ആ​ണ് ഭാ​ര്യ. ലി​യ, കേ​റ്റ്‌​ലി​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *