ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡിജിറ്റലാവുന്നു. ആധാര്‍ കാർഡുപോലെ വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന വിധത്തിലേക്ക് മാറ്റാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കും. പുതുതായി എന്‍ റോള്‍ ചെയത് വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം ഓട്ടോമാറ്റിക്കായിതന്നെ ലഭിക്കുമെന്നും നിലവിലുളള വോട്ടര്‍ മാര്‍ക്ക വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പുവഴി ചില നടപടികള്‍ പൂത്തിയാക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പദ്ധതി പ്രകാരം ഇപിഐസിയുടെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വോട്ടറെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന രണ്ട് വ്യത്യസ്ഥ ക്യൂ ആര്‍ കോഡുകളുണ്ടാവും. ഒരു ക്യൂആര്‍ കോഡില്‍ വോട്ടറുടെ പേരും മറ്റ് നിര്‍ദ്ദിഷ്ട വിശദാംശങ്ങളും ഉണ്ടായിരിക്കും. രണ്ടാമത്തെ കോഡില്‍ വോട്ടറുടെ മറ്റുവിവരങ്ങളും ഉണ്ടായിരിക്കും
കാര്‍ഡുകള്‍ നഷ്ട്‌പ്പെട്ടാല്‍ പുതിയവക്കായി അപേക്ഷിച്ചാല്‍ അപേക്ഷ അംഗീകരിച്ചശേഷം ഈ സേവനം ഉപയോഗിക്കാന്‍ കഴിയും വോട്ടെടുപ്പുപാനല്‍ അന്തിമ തീരുമാനം അറിയച്ചാല്‍ അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തൊട്ടാകെയുളള വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഈപി സി സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



