കണ്ണൂര്‍: വീടിന് പിന്‍ഭാഗത്ത് അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് 10 മീറ്റര്‍ അകലെയുളള കിണറ്റില്‍ വീണു.വീടിന്റെ പിന്‍ഭാഗത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടെന്ന് ഭൂമി താഴ്ന്നുപോവുകയും അയല്‍ വാസിയുടെ 10 മീറ്റര്‍ അകലെയുളള കിണറിലെത്തുകയായിരുന്നു. ഇരിക്കൂറിനടത്ത് ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകട്ത്തില്‍ പെട്ടത്. വ്യാഴാഴ്ച (10.12.2020)ഉച്ചയോടെയായിരുന്നു സംഭവം
നല്ല താഴ്ചയുളള കിണറായിരുന്നെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു . ഒരു വലിയ തുരങ്കത്തിലൂടെയാണ് അവര്‍ കിണറിലെത്തിയത്. ഇരുമ്പ് ഗ്രില്ലുകൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന കരച്ചില്‍ കേട്ട അയല്‍വാസി സ്ത്രീ ഇവരെ കാണുകയും ഒച്ചവെച്ച് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.
ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് അഗ്നിശമന സേനയേയും പോലീസിനേയും വിവരമറിയിച്ചു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഇവരെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചു അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്



