റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസിനെ വെട്ടിച്ച് കഞ്ചാവുമായി ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍ തന്നെ

December 11, 2020 - 8:58 am

തൊടുപുഴ: കഞ്ചാവുമായി പോലീസിനെ വെട്ടിച്ച് കടന്നവര്‍ ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍ തന്നെ. സംഭവത്തില്‍ മൂന്നുകിലോ കഞ്ചാവുമായി നാലുപേര്‍ അറസറ്റിലായി. മുമ്പ് പിടിയിലായിരുന്നവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാന്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്.

അടിമാലി 200ഏക്കര്‍ പുത്തന്‍ പുരക്കല്‍ വിനീദ് (20) എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസ്ലാം നഗറില്‍ സബിര്‍ റഹ്മാന്‍(22),പിന്നെ ഒരു 17 കാരന്‍ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച(10/12/2020) ഉച്ചയോടെ കമ്പം മെട്ട് ചെക്ക്പോസ്റ്റില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടയില്‍ തമിഴ് നാട് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തികടക്കാന്‍ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതേടെ രക്ഷപെടാനായി വാഹനത്തിലുണ്ടായിരുന്ന വനീതും, 17 വയസുകാരനും ഓടി ചെന്നുകയറിയത് കമ്പം മെട്ട് പോലീസ് സ്റ്റേഷന്റെ മുറ്റത്താണ്.

വെപ്രാളത്തില്‍ ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പോലീസുകാര്‍ തടഞ്ഞ് പരിശോധിച്ചു. 17 കാരന്റെ കയ്യിലിരുന്ന ബാഗില്‍ നിന്നാണ് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ടുപേരേയും കസറ്റഡിയെടുത്തു ആ സമയം ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിവന്നു. ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്നവരെപ്പറ്റി യുളള വിവരങ്ങളും പോലീസിന് ലഭിച്ചു.പിന്നാലെ പോലീസ് അവരെ അറസറ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *