റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായയെ കാറിൻറെ പിന്നിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ .

December 11, 2020 - 7:40 pm

കൊച്ചി : നായയെ കാറിൻറെ പിറകിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരന്നു. നെടുമ്പാശ്ശേരി പറവൂർ റോഡിൽ ചാലാക്ക എന്ന പ്രദേശത്ത് നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 11 -12 – 2020, വെള്ളിയാഴ്ച ഉച്ചയോടെയാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. കാറിന്റെ ഉടമയെ കണ്ടെത്താൻ ചെങ്ങമനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം നടക്കുമ്പോൾ കാറിന് പുറകിലായി വന്നിരുന്ന ബൈക്ക് യാത്രക്കാരാണ് സംഭവം വീഡിയോയിൽ രേഖപെടുത്തിയത്. മിണ്ടാപ്രാണിയെ ഒരു ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോകുന്ന ക്രൂരകൃത്യമാണ് പുറത്തുവന്നത്. അവശനായ നായ ഇടയ്ക്കിടയ്ക്ക് വീഴുന്നതും വീഡിയോയിൽ കാണാം. ഓടിക്കൊണ്ടിരുന്ന കാറിനു മുമ്പിൽ ബൈക്ക് നിർത്തി തടയുന്നതും ദൃശ്യത്തിൽ കാണാനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *