റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം ഘട്ടം പോളിംഗും അവസാനിച്ചു , 76 % പോളിംഗ്

December 11, 2020 - 7:02 am

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഒന്നാം ഘട്ടത്തേക്കാളും മികച്ച പോളിംഗ്. 76 ശതമാനം ശതമാനമാണ് പോളിംഗ് നില. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച(10/12/2020) വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു ശരാശരി പോളിംഗ്.

വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മദിദാന അവകാശം നല്‍കാനുള്ള സമയമായിരുന്നു.

രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *