കൊല്ലം: കോട്ടത്താഴം മഹാഗണപതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി അറസ്റ്റിൽ. തങ്കശ്ശേരി ഇസാക്കിപറമ്പില്‍ ജോയി (46) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊ ടുവില്‍ 8-12-2020 ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്.
ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡിെന്‍റ സഹായത്തോടെ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. രാജേഷ്, എസ്.എസ്. ദില്‍ജിത്ത്, രാജ്‌മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

