ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ഉൽപാദനത്തിൽ ഇന്ത്യയെ പ്രശംസിച്ച് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ അംബാസഡർ ബാരി ഓ ഫാരെ.
“ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ധാരാളം വാക്സിനുകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലെയും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആവശ്യമായ അളവിൽ ഉൽപാദിപ്പിക്കാൻ ഉൽപാദന ശേഷിയുള്ള ഒരു രാജ്യം മാത്രമേയുള്ളൂ, അത് ഇന്ത്യയാണ് ” അദ്ദേഹം പറഞ്ഞു.
09/12/20 ബുധനാഴ്ച ഹൈദരാബാദിലെ ഭാരത് ബയോടെക്കിൽ സന്ദർശനം നടത്തിയ ശേഷം വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



