റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടെടുപ്പ് രണ്ടാംഘട്ടം മികച്ച പോളിംഗ് .26, 27 ശതമാനം പിന്നിട്ടു

December 10, 2020 - 5:25 pm

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ് എന്ന് റിപ്പോർട്ട് . 10-12-2020 വ്യാഴാഴ്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും തൃശൂരില്‍ 26.41 ശതമാനവും എറണാകുളത്ത് 25.89 ശതമാനവും കോട്ടയത്ത് 26.33 ശതമാനം പോളിംഗും രേഖപ്പെടുത്തി. വ്യാഴാഴ്ചരാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു.രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചു.

ജില്ലകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്.

കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *