റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട്‌ പ്രതികള്‍ കൂടി പിടിയിലായി

December 10, 2020 - 5:36 pm

കോഴിക്കോട്‌.: വിവാഹത്തിനെത്തിയ വരനും സംഘവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയാലായി. വധുവിന്‍റെ അമ്മാവന്‍ മന്‍സൂര്‍, സുഹൃത്ത്‌ കാപ്പട്‌ സ്വദേശി തന്‍സീര്‍ എന്നിവരെയാണ്‌ കൊയിലാണ്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ വ്യാഴാഴ്‌ച (3.12.2020) വൈകുന്നേരം കിഴരിയൂര്‍ കണ്ണോത്ത്‌ യൂുപി സ്‌കൂളിന്‌ സമീപമായിരുന്നു ആക്രമണം.

മതാചാരപ്രകാരമുളള വിവാഹത്തിനായി എത്തിയ വരന്‍ മുഹമ്മദ്‌ സാലിഹിനേയും കൂട്ടരേയുമാണ്‌ കബീറും മന്‍സൂറുമടങ്ങുന്ന സംഘം വടിവാള്‍ ഉപയോഗിച്ച്‌ ആക്രമിച്ചത്‌. ഇവര്‍ എത്തിയ രണ്ട്‌ കാറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തു. ആക്രമണത്തില്‍ 5 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. പട്ടാപകല്‍ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്‌ പോലീസ്‌ ഊര്‍ജ്ജിത നടപടിയിലേക്ക് നീങ്ങിയത്‌.

യുവതിയുടെ അമ്മാവന്‍മാരായ‌ കബീറിനും മന്‍സൂറിനും താല്‍പ്പര്യമില്ലാത്ത വിവാഹമായതുകൊണ്ടായിരുന്നു ആക്രമണം. കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കൂടി കേസുണ്ട്‌.

പ്രണയത്തിലായിരുന്ന സാലിഹും ഫര്‍ഹാനയും നേരത്തെ ഒരുമിച്ച്‌ ജീവിച്ചപ്പോഴും കബീറും മന്‍സൂറും വീട്‌ കയറി ആക്രമിച്ച്‌ ഫര്‍ഹാനയെ ബലം പ്രയോഗിച്ച കൊണ്ടുപോയെങ്കിലും യുവതി തിരികെ പോകുകയും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. ഇതോടെ മതാചാര പ്രകാരം വിവാഹം നടത്താന്‍ ഫര്‍ഹാനയുടെ പിതാവും ബന്ധുക്കളും തീരുമാനിച്ചു. ഇതില്‍ പ്രകോപിതരായാണ്‌ കബീറും മന്‍സൂറും ആക്രമണം അഴിച്ചുവിട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *