റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കുകളിലെ ബിസിനസ്‌ കറസ്‌പോണ്ടന്റുമാര്‍ വഴിയാധാരമാവുന്നു

December 6, 2020 - 4:00 pm

തൃശൂര്‍: ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ്‌ സൗകര്യമെത്തിക്കാന്‍ നിയമിച്ച ബിസിനസ്‌ കറസ്‌പ്പോണ്ടന്റുമാര്‍ പിരിച്ചുവിടലിനെ നേരിടുന്നു. ഇവരെ പിരിച്ചുവിടാനുളള നീക്കത്തിന്റെ ഭാഗമായി കേരളത്തില്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പല ബി.സി മാര്‍ക്കും നോട്ടീസ്‌ നല്‍കി.

ഇവരില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്നവരുണ്ട്‌. മറ്റൊരു ജോലിക്ക്‌ പോകാനുളള പ്രായം പോലും കഴിഞ്ഞവരാണ്‌ ഈ കോവിഡ്‌ കാലത്ത്‌ തെരുവാധാരമാകുന്നത്‌. ബാങ്കുകള്‍ നേരിട്ട്‌ നിയന്ത്രിച്ചിരുന്ന ബിസിമാരെ കോര്‍പ്പറേറ്റ്‌ ഏജന്‍സികള്‍ക്കു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്‌ പിരിച്ചുവിടല്‍ നീക്കമെന്ന്‌ ആക്ഷേപമുണ്ട്‌.

അതിനകം ബാങ്ക്‌ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കാനും ഇടപാടുകാര്‍ക്ക്‌ പണം നല്‍കാന്‍ തുടങ്ങിയ ഓവര്‍ ട്രാഫ്‌റ്റ് അക്കൗണ്ട്‌ അവസാനിപ്പിക്കാനുമാണ്‌ നിര്‍ദ്ദേശം. കോവിഡ്‌ കാലത്ത്‌ ശാഖകളിലെത്താന്‍ പ്രയാസമുളള ഇടപാടുകാരുടെ വീട്ടില്‍ പെന്‍ഷന്‍ ഉള്‍പ്പടെയുളളവ എത്തിച്ച ബിസി മാരെയാണ്‌ കോവിഡ്‌ കാലത്തുതന്നെ പിരിച്ചുവിടുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *