റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദാ ഇതാണ് രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകള്‍

December 4, 2020 - 12:38 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും മാനദണ്ഡമാക്കി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളാണിവ. അതേസമയം, കേരളത്തിലെ സ്റ്റേഷനുകളൊന്നും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെകമായി പോലീസ് സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍. തമിഴ്‌നാട്ടിലെ സേലത്തെ എഡബ്ല്യുപിഎസ്- സുരമംഗലം രണ്ടാമത്തെയും അരുണാചല്‍ പ്രദേശിലെ ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ് മൂന്നാമത്തെയും റാങ്ക് നേടി.

രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകള്‍

  1. മണിപ്പൂര്‍ – തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെകമായി
  2. തമിഴ്‌നാട് – സേലത്തെ എ.ഡബ്ല്യു.പി.എസ്-സുരമംഗലം
  3. അരുണാചല്‍ പ്രദേശ് – ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ്
  4. ഛത്തീസ്ഗഢ് – സുരജ്പൂര്‍ ജില്ലയിലെ ജില്‍മിലി
  5. ഗോവ – സൗത്ത് ഗോവയിലെ സാങ്കും
  6. ആന്‍ഡമാന്‍ നിക്കോബാര്‍ – കാളിഘട്ട്
  7. സിക്കിം – പാക്യോങ്
  8. ഉത്തര്‍പ്രദേശ് – മൊറാദാബാദ് ജില്ലയിലെ കാന്ത്
  9. ദദ്ര നഗര്‍ ഹവേലി – ഖാന്‍വേല്‍
  10. തെലങ്കാന – കരിംനഗര്‍ ജില്ലയിലെ ജമ്മികുന്ത ടൗണ്‍

കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വത്ത് തര്‍ക്കം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഒരോ പോലീസ് സ്റ്റേഷനും കൈകാര്യം ചെയ്ത രീതി എന്നിവയെല്ലാം പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവരശേഖരണം, പൊതുജനാഭിപ്രായം, ഡാറ്റാ വിശകലനം എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകളാണ് ചുരുക്കപ്പട്ടികയില്‍ കൂടുതലായി ഉള്‍പ്പെട്ടതും അന്തിമ പട്ടികയില്‍ ഇടം നേടിയതും. ഇത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *