കിളിമാനൂര്‍: വൃദ്ധയായ വീട്ടമ്മയെയും മകനെയും മകൻ്റെ ഭാര്യയേയും കാറിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വീട്ടിൽ കടന്നു കയറി നടത്തിയ ആക്രമണത്തിന് ശേഷം തുടര്‍ന്ന് മൂവരെയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി പരാതി. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കിളിമാനൂര്‍ പോങ്ങനാട് പഴുവടി ജി.എസ് ഭവനില്‍ ശ്യാമളകുമാരി (65), മകന് പട്ടാളക്കാരനായ സ്വാതി പോറ്റി (32), ഭാര്യ സരിഗ (30) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
1-12-2020 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭ പ്രദേശത്ത് തകരപ്പറമ്പ്-പള്ളിക്കല്‍ റോഡ് ടാറിങ് നടക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ എത്തിയത്. അയല്‍വാസിയായ ബാബുവും സ്വാതിയും തമ്മിൽ തര്‍ക്കവുമുണ്ടായി. തുടർന്ന് അയല്‍വാസി സ്വാതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോയെങ്കിലും
വൈകീട്ട് സംഘം കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുമായി വീടിനുള്ളിലേക്ക് ഓടിക്കയറുകയും മൂവരെയും ആക്രമിക്കുകയുമായിരുന്നു. പോലീസ് കേസെടുക്കാൻ വൈകി എന്ന് കുടുംബം ആരോപിച്ചു

