റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. 3-11-2020 വ്യാഴാഴ്ച മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരായ പീഡനപരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

ഇക്കാര്യത്തിനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താൻ നിർദേശിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ പണിമുടക്കിനെ തുടർന്ന് മൊഴി രേഖപ്പെടുത്തൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയായിരുന്ന സമയത്തെ അനിൽകുമാറിന്റെ യാത്രാ വിവരങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയിൽ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂർത്തിയാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *