കോട്ടയം: സപ്ലൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കാണാനില്ല. 2020 നവംബര്‍ 27 ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയട്ടുളളത്. സംഭവത്തില്‍ ഗോഡൗണ്‍ മാനേജര്‍ നൈനാനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കോവിഡ് മൂലം ഗോഡൗണില്‍ പരിശോധന നടത്തിയിട്ട് വളരെ നാളുകളായി . കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി പരിശോധന നടന്നത്. അതിന് ശേഷമുളള കാലത്തെ കണക്കിലാണ് വ്യത്യാസം. എട്ടുമാസം കൊണ്ട് ഘട്ടംഘട്ടമായി കടത്തിയതാകാമെന്നാണ് കരുതുന്നത്. സ്വാകാര്യ മില്ലുകള്‍ക്ക് മറിച്ചുവിറ്റതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ബിനോയ് നൈനാന് സ്ഥലം മാറ്റത്തെ തുടര്‍ന്ന് പുതിയ മാനേജര്‍ ചാര്‍ജെടുക്കാനിരിക്കെയാണ് ക്രമക്കേട് കണ്ടെത്തിയത്.
മഴസമയത്ത് വെളളം കയറി അരിയും പയറും അടക്കം മുപ്പത് ലോഡ് സാധനങ്ങള്‍ നശിച്ചിരുന്നു. ഇവയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. കോവിഡ്‌ന് ശേഷം ഇപ്പോഴാണ് പരിശോധന നടന്നത്. ഇത്രയധികം ലോഡ് അരി എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്, പരിശോധനാ റിപ്പോര്‍ട്ട് റീജിനല്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് .



