റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യം ചെയ്ത് സി.പി.ഐ.എം സുപ്രീംകോടതിയില്‍

December 2, 2020 - 9:55 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്ത് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി സുപ്രീം കോടതിയെ സമീപിച്ചു.

പുറത്തുനിന്നുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങിക്കൂട്ടാന്‍ വ്യവസ്ഥകളുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

മറ്റ് സംസ്ഥാനക്കാര്‍ക്ക് കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങി അത് വാണിജ്യ ആവശ്യത്തിനായി മാറ്റാന്‍ സാധിക്കുമെന്നും ജമ്മു കശ്മീരിലെ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന നിയമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.

‘കാര്‍ഷിക ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം ഭരണഘടനാവിരുദ്ധമായതിനാല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഭൂനിയമങ്ങളും ഭരണഘടനാവിരുദ്ധമാണ്’, ഹരജിയില്‍ തരിഗാമി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീര്‍ വിഷയത്തില്‍ കോടതി മുമ്പാകെയുള്ള ഹരജികളില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ പുതിയ ഭൂനിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *