റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൂത്തുകളിലേക്കുളള സാനിറ്റൈസറുമായി കെഎസ്.ഡിപി

December 1, 2020 - 7:35 am

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ ഉപയോഗിക്കാനുളള സാനിറ്റൈസര്‍ തയ്യാറാക്കിയത് കേരളാ സറ്റേറ്റ് ഡ്രഗ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്(കെഎസ്.ഡിപി.)2.5ലക്ഷം ലിറ്റര്‍ സാനിറ്റൈസരാണ് കെഎസ്.ഡിപി.യുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 34,780 ബൂത്തുകളില്‍ ഇതുപയോഗിക്കും. മുഴുവന്‍ ജില്ലകളിലും സാനിറ്റൈസറുകള്‍ എത്തിച്ചു.

വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് സാനിറ്റൈസര്‍ ഒരുക്കുന്നത്. കെഎംഎസ് സിഎല്‍ വഴിയാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ സാനിറ്റൈസര്‍ വാങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *