റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി റാലി നടന്ന വയലിൽ ചാണകം തളിച്ച് തൃണമൂൽ പ്രവർത്തകർ

November 28, 2020 - 5:16 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർബാം, സിയൂരിയിൽ ബിജെപിയുടെ റാലിക്ക് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചാണകവുമായി വയൽ ” ശുദ്ധീകരണം” നടത്തി.

പശ്ചിമ ബംഗാൾ ബിജെപി മേധാവി ദിലീപ് ഘോഷിന്റെ കോലമുണ്ടാക്കി അതിനു മുകളിൽ ടിഎംസി പ്രവർത്തകർ ചാണകം തളിക്കുകയും ചെയ്തു.

നാട്ടിലെ സാമുദായിക ഐക്യം നശിപ്പിക്കുന്ന ബിജെപിയുടെ വൈറസിനെ ഇല്ലാതാക്കാനാണ് ചാണകം പ്രയോഗിച്ചതെന്ന് പ്രാദേശിക ടിഎംസി നേതാവ് പറഞ്ഞു.

2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി റാലികൾ സംഘടിപ്പിച്ച് വരികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 200 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്ന് നേരത്തെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ബി ജെ പി ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *