ലക്നൗ: യുപിയില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു.
ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിംഗും പിന്റു സാഹുവുമാണ് മരിച്ചത്. 28-11-2020 ശനിയാഴ്ച രാവിലെ ബല്‍റാംപുരിലെ കാല്‍വരി ഗ്രാമത്തിലാണ് സംഭവം. ഇവരെ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
അക്രമികൾ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം റൂമിന് തീകൊളുത്തിയതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ മറ്റു ഭാഗങ്ങളിൽ തീ പിടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല



