തിരുവനന്തപുരം : ജി എസ് ടി നഷ്ടപരിഹാരത്തിന് കേന്ദ്രനിർദേശം കേരളം സ്വീകരിച്ചു. ഇത് പ്രകാരം കേരളത്തിന് 5700 കോടി രൂപയും പിരിച്ച സെസിൽനിന്ന് 3300 കോടി രൂപയും ലഭിക്കും.
ജി എസ് ടി നഷ്ടപരിഹാരത്തിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച രണ്ട് ഓപ്ഷനുകളും സ്വീകരിക്കാൻ ആദ്യം സംസ്ഥാനം തയ്യാറായിരുന്നില്ല. ലഭിക്കാനുള്ള 2.65 ലക്ഷം കോടി രൂപ കേന്ദ്രം വായ്പയെടുത്ത് നൽകണമെന്നായിരുന്നു കേരളത്തെയും ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടേയും ആദ്യ നിലപാട്. കേന്ദ്രം വഴങ്ങാത്തതിനെ തുടർന്ന് മഹാരാഷ്ട്രയും രാജസ്ഥാനും നേരത്തെ തന്നെ നിലപാട് മാറ്റിയിരുന്നു. കേരളവും നിലപാട് മാറ്റിയതോടെ ബംഗാളും ഓപ്ഷൻ സ്വീകരിച്ചു.



