റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഴ്ച പരിമിതര്‍ക്കായി ഭരണഘടനാദിന വെബിനാര്‍ സംഘടിപ്പിച്ചു

November 26, 2020 - 6:24 pm

പാലക്കാട്: ഓരോ വ്യക്തിയും തങ്ങളുടെ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ കൃത്യമായി നിര്‍വ്വഹിച്ചാല്‍ മാത്രമേ ഏതു രാജ്യത്തിനും പുരോഗതി കൈവരിക്കുവാനാകൂ എന്ന് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജ് അനുപമ ചൂണ്ടിക്കാട്ടി. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയും കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് കാഴ്ച പരിമിതര്‍ക്കായി സംഘടിപ്പിച്ച ഭരണഘടനാദിന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൗരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സ്വമേധയാ നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് വളര്‍ന്നു വരേണ്ടതെന്ന് ഭരണഘടനാ ചുമതലകളെ കുറിച്ചു ക്ലാസ് നയിച്ച അഡ്വ. ജയരാജ് പയസ് പറഞ്ഞു. കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് കെ എസ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, കെഎഫ്ബി സംസ്ഥാന കമ്മിറ്റി അംഗം ജി മണികണ്ഠന്‍, സെക്രട്ടറി ഷെരീഫ് സംസാരിച്ചു. ജിമി ജോണ്‍സണ്‍ മോഡറേറ്ററായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *