റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭരണഘടന ദിന വെബിനാര്‍ സംഘടിപ്പിച്ചു.

November 26, 2020 - 6:18 pm

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ  ഭരണഘടന ദിനത്തോടനുബന്ധിച്ച് ഇന്ന് ഭരണഘടന ദിനവും അടിസ്ഥാന കടമകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. കോട്ടയം ഈരാറ്റുപേട്ട എം. ഇ. എസ് കോളേജുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

 നമ്മുടെ ഭരണഘടനയുടെ മഹത്വത്തെ കുറിച്ചും, സ്വാതന്ത്യസമരവും നമ്മുടെ അടിസ്ഥാന അവകാശവും കടമകളും എന്നിവയെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് നാം എല്ലാ വര്‍ഷവും ഭരണഘടന ദിനം ആചരിക്കുന്നത് എന്ന് അഡ്വക്കേറ്റ് രമ്യ ആര്‍ പറഞ്ഞു. നമ്മുടെ ഭരണഘടന നല്‍കുന്ന എല്ലാ മൗലിക അവകാശങ്ങള്‍ക്കും അനുബന്ധമായ അടിസ്ഥാന കടമകളുമുണ്ട് എന്ന് അവര്‍  വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തു. ഓരോ അടിസ്ഥാന കടമകളും പാലിക്കുന്നത് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം ഈരാറ്റുപേട്ട  എം ഇ എസ് കോളേജ് ചെയര്‍മാന്‍ പ്രൊ .എം കെ ഫരിദ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ്  പ്രിന്‍സിപ്പല്‍  ശ്രീമതി സുനിത എന്‍ സലാം, എന്‍ എസ് എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീമതി റെജി മനോജ് , കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ അസിസ്റ്റന്‍റ ഡയറക്ടര്‍ ശ്രീമതി സുധാ എസ് നമ്പൂതിരി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്‍റ  ശ്രീ ടി.സരില്‍ ലാല്‍, എന്‍.എസ്.എസ് വാളണ്ടിയര്‍ സെക്രട്ടറി കുമാരി മേഘാ അജി എന്നിവര്‍ വെബിനാറില്‍ സംസാരിച്ചു. 65 ല്‍പ്പരം എന്‍ എസ് എസ് വാളണ്ടിയര്‍മാര്‍ വെബിനാറില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *