റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യ വര്‍ഷം , പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

November 25, 2020 - 6:08 am

കണ്ണൂര്‍: ചെറുപുഴ ടൗണിന് സമീപത്ത് റോഡില്‍ പഴങ്ങള്‍ വിറ്റിരുന്ന തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സംഭവത്തെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കണ്ണൂര്‍ ഡിഐജിക്ക് കൈമാറി.

അസഭ്യ വര്‍ഷം സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ ഡിവൈഎസ്പിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.ഇതിന് പുറമേ സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറി.

കച്ചവടക്കാരില്‍ ഒരാള്‍ ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടു. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സമൂഹമാധ്യമങ്ങളി ല്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *