ന്യൂ ഡൽഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങില്‍ (എന്‍ഐഒഎസ്) 2015 ബ്ലോക്ക് 2 സെഷന് മുതല്‍ 2019 ബ്ലോക്ക് 2 സെഷന് വരെ പ്രവേശനം നേടിയിട്ടുള്ള പഠിതാക്കള്‍ക്ക് 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ പിഴ കൂടാതെ ഫീസടയ്ക്കാം. ഡിസംബര്‍ 11 മുതല്‍ 15 വരെ ഒരു വിഷയത്തിന് 100 നിരക്കില്‍ പിഴയോടു കൂടിയും ഡിസംബര്‍ 16 മുതല്‍ 21 വരെ ഏകീകൃത ലേറ്റ് ഫീ 1500 നിരക്കിലും ഫീസ് അടയ്ക്കാവുന്നതാണ്.
https://sdmis.nios.ac.in/registration/exam എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ വഴിയും ഫീസ് അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi@nios.ac.in, 0484 2310032/2310033.

