അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ്: കില സംഘടിപ്പിക്കുന്ന കാസര്‍കോട് എല്‍ എസ് ജി അഡ്മിനിസ്‌ട്രേറ്റീവ്  കമ്മിറ്റികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം  നവംബര്‍ 24 ന് ഉച്ചയ്ക്ക്  12 മുതല്‍ 1.30 വരെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ഡി എം ഒ മെമ്പര്‍ സെക്രട്ടറി,ജില്ലാകളക്ടര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുക്കും .ഗ്രാമപഞ്ചായത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി,അസിസ്റ്റന്റ്  എഞ്ചിനീയര്‍ ,കൃഷി ഓഫീസര്‍ എന്നിവര്‍ അതാത് ഗ്രാമപഞ്ചായത്തില്‍ നിന്നും,ബ്ലോക്ക് പഞ്ചായത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,കൃഷി വകുപ്പ്  എ ഡി എന്നിവര്‍ അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും മുനിസിപ്പല്‍തല അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട മുനിസിപ്പല്‍ സെക്രട്ടറി,മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍,സിഡിപിഒ എന്നിവര്‍  അതത് നഗരസഭകളില്‍ നിന്നും മറ്റുള്ളവര്‍ സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ നിന്നും സൂം  മുഖേന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന്  കാസര്‍കോട് ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *