റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണ്‍പൂര്‍: യുപിയില്‍ വ്യോമ സേന ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു മലയാളി യുവാവ് സ്വയം വെടിവച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിനില്‍ ആണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ബിനില്‍ സ്വയം വെടിവെച്ചെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേ സമയം അബദ്ധത്തില്‍ വെടിയേറ്റതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടര മാസം മുമ്പ് ഓഗസ്റ്റ് 30നായിരുന്നു ബിനിലിന്റെ വിവാഹം. എഴുപുന്ന സ്വദേശിനിയായ നീനുവാണ് ഭാര്യ. വിവാഹത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ബിനില്‍ കാണ്‍പൂരിലേക്ക് മടങ്ങിയത്.സഹോദരി: ബിന്നി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *