റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. തിങ്കളാഴ്ചയാണ്(16/11/2020) കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളുകളെ അഭിമുഖീകരിക്കാന്‍ നാണക്കേട് തോന്നിയതിനാലാണ് മകള്‍ സ്വയം മരിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി ലഭിച്ചുവെന്നും മൊബൈല്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുണ്ടെന്ന് പെണ്‍കുട്ടിയ്ക്ക് സുഹൃത്തുക്കളില്‍ നിന്നാണ് വാട്ട്സ്ആപ്പ് സന്ദേശമായി വിവരം ലഭിച്ചത്. താമസിയാതെ ബന്ധുക്കളും ഇതിനെക്കുറിച്ച് അറിഞ്ഞു. നേരത്തെ ഇത്തരം ചിത്രങ്ങള്‍ നെറ്റിലിടുമെന്ന ഭീഷണി സന്ദേശം പെണ്‍കുട്ടിയ്ക്ക് ലഭിച്ചിരുന്നു. അത് മാതാപിതാക്കളോട് പറഞ്ഞു. എന്നാല്‍ ആദ്യം ആരും വിഷയം ഗൗരവമായി എടുത്തിരുന്നില്ലെന്നും പിന്നീട് പോലിസിനെ അറിയിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അയല്‍വാസികളും സുഹൃത്തുക്കളും മൃതദേഹമായി പ്രതിഷേധിക്കുകയും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *