റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ തുടരില്ലെന്ന് കെഎം. എബ്രാഹം

November 18, 2020 - 11:22 am

തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ ഇനി തുടരില്ലെന്ന്‌ കെ.എം എബ്രാഹം. വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ തീരുമാനം. 2018 ജനുവരി ഒന്നിനാണ്‌ അദ്ദേഹത്തെ കിഫ്‌ബി സിഇഒ യായീ നിയമിച്ചത്‌. ഡിസംബര്‍ 31 ന്‌ കാലാവധി അവസാനിക്കും ഇനി ആസ്ഥാനത്തേക്കില്ലെന്ന്‌ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കിഫ്‌ബി ക്കെതിരായ ആക്രമണം പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ ചീഫ്‌ സെക്രട്ടറിയേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒയേയും പരാമര്‍ശിച്ചിരുന്നു എല്ലാവര്‍ഷവും 10 ശതമാനം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെതിരെയും വിമര്‍ശിച്ചിരുന്നു.

ആക്‌സിസ്‌ ബാങ്ക്‌ തട്ടിപ്പുകേസില്‍ എല്‍ഐസി മുന്‍ ചെയര്‍മാന്‍ ടിഎസ്‌ വിജയനെതിരെയുളള സിബിഐ എന്‍ഫോഴ്‌സെമന്റ് ‌ കേസിന്റെ തുടര്‍ച്ചയായി അദ്ദേഹം ബോര്‍ഡംഗമായ കിഫ്‌ബിയിലും അന്വേഷണം വരുമെന്ന്‌ സൂചനയുണ്ടായിരുന്നു. ഇതിന്റെയെല്ലാം പാശ്ചാത്തലത്തിലാണ്‌ അദ്ദേഹം പിന്മാറുന്നതെന്നാണ്‌ സുചന.

2016 ആഗസ്റ്റ്‌ 25നാണ്‌ എസ്‌എം വിജയാനന്ദ്‌ ചീഫ്‌ സെക്രട്ടറിയായിരിക്കെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെഎം എബ്രാഹാമിനെ കിഫ്‌ബി സിഇഒ ആക്കുന്നത്‌. 1982 ബാച്ചുകാരനായ അദ്ദേഹം 2017 ഡിസംബറില്‍ സര്‍വീസില്‍ നിന്ന്‌ വിരമിക്കുമ്പോഴാണ്‌ വീണ്ടും മൂന്നുവര്‍ഷത്തേക്ക്‌ നിയമിക്കുന്നത്‌. അതോടെ ധനകാര്യ വകുപ്പ്‌ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറി ആയും നിയമിച്ചിരുന്നു. വിരമിച്ച ശേഷം കെഎം എബ്രാഹം മുംബൈയില്‍ സ്വന്തം സ്ഥപനം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എന്നും സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നതിനാലാണ്‌ തങ്ങള്‍ നിര്‍ബ്ബന്ധിച്ച സിഇഒ സ്ഥാനം ഏറ്റെടുത്തതെന്നും ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *