റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ ദുബായിലെ ആഡംബര അപ്പാർമെന്റ്സായ ‘ആർ.പി ഹൈറ്റ്സിൽ പുത്തൻവീട് സ്വന്തമാക്കി. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാർ ​പുതിയ വീട്ടിൽ അതിഥിയായി എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘ലാലുവിന്റേയും സുചിയുടെയും സർപ്രൈസ് അതിഥി’ എന്ന് കുറിച്ചുകൊണ്ടാണ് ബീന അശോക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ലാലിനെയും സൂചിയെയും അവരുടെ പുതിയ വീടിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ബീന കുറിച്ചിട്ടുണ്ട്. മൂന്നര കോടിക്കും മുകളിലാണ് ആർ.പി അപ്പാർട്മെന്റ്സിലെ ഫ്‌ളാറ്റുകളുടെ സ്റ്റാർട്ടിംഗ് പ്രൈസ്. ‘ദൃശ്യം 2’ പാക്കപ്പ് ആയ ശേഷമാണ് ലാൽ ദുബായിൽ എത്തിയത്. താരം ഐ.പി.എൽ ഫൈനൽ മത്സരത്തിന് എത്തിയതിന്റെയും ബോളിവുഡ് താരം സഞ്ജയ് ദത്തുമായി ദീപാവലി ആഘോഷിച്ചതിന്റെയും ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ദുബായിലെ അവധി ആഘോഷം കഴിഞ്ഞ് ബി. ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയുടെ സെറ്റിലേക്കാണ് മോഹൻലാൽ എത്തുകയെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *