റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഡോക്ടര്‍ പോലീസ് പിടിയിലായി

November 15, 2020 - 5:43 pm

എറണാകുളം: അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയൂര്‍വേദ ഡോക്ടര്‍ പിടിയില്‍. എറണാകുളം മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിയായ അജയ് രാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവായില്‍ നിന്ന് പിടിയിലായ വനിതാ വ്യജ ഡോക്ടറും അജയ് രാജും ഒരേ സേഥലത്തുനിന്നാണ് വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കാലടിക്കുസമീപം മഞ്ഞപ്രയിലെ സെന്‍റ് ഫിലോമിനാസ് ആശുപത്രിയിലായിരുന്നു അലോപ്പതി ഡോക്ടറെന്ന വ്യാജേന ഇയാള്‍ ജോലി ചെയ്തിരുന്നത്. മൂന്നുമാസം മുമ്പാണ് അജയ് രാജ് ഇവിടെയെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇയാള്‍ ആയുര്‍വേദ ഡോക്‌റാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലുവായിലെ വനിത വ്യാജ ഡോക്ടര്‍ സംഗീത ബാലകൃഷ്ണന് എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അജയ് രാജാണ്.

അജയ് രാജിനായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ മഞ്ഞപ്രയിലെ ആശുപത്രിയില്‍ ഉണ്ടെന്ന് പോലീസിന് വിവരം കിട്ടിയത്. കൊല്ലത്തുനിന്നാണ് വ്യജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കൂടുതല്‍പേര്‍ ഈ സംഘത്തിലുണ്ടെന്ന് പോലീസ് പറയുന്നു. റാക്കറ്റിന്‍റെ ഭാഗമായവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുളളതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *