റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തുടർ ചികിത്സ ആവശ്യമായി വന്നതുകൊണ്ടു മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.

തുടര്‍ച്ചയായ ചികിത്സ വേണമെന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞെന്നും അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അത് അനുവദിക്കുകയായിരുന്നെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കാര്യത്തില്‍ പാര്‍ട്ടിയും അദ്ദേഹവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ഓരോ ഘട്ടം ചികിത്സ നടക്കുമ്പോഴും കരുതുക ഇനിയങ്ങോട്ട് നന്നായി പോകാന്‍ കഴിയുമെന്നാണ്. അതുകൊണ്ടാണ് ഇത്രയും കാലം അവധിയെടുക്കാതിരുന്നത്. എന്നാല്‍ ചികിത്സ തുടരേണ്ട സാഹചര്യം വന്നതുകൊണ്ടാണ് അവധി ആവശ്യപ്പെട്ടത്. തുടര്‍ച്ചയായ ചികിത്സ വേണം. ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുമുണ്ട്. അപ്പോള്‍ ഒരാളെ ചുമതല ഏല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *