കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 10-11-2020 രാത്രി ദുബായിൽ നിന്ന് വന്ന കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില വരുന്ന 175 ഗ്രാം സ്വർണം പിടികൂടിയത്. ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ് എസ് ഐ മാരായ എൻ സി പ്രശാന്ത്, ജ്യോതിലക്ഷ്മി ഇൻസ്പെക്ടർമാരായ പ്രകാശൻ മനീഷ് കുമാർ ഗട്ടാന, ഗുർമീദ്സിംഗ് ഹ വീൽദാർ, സി വി ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റിപ്പോര്‍ട്ട്
ന

