റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തെ 30 ശാസ്ത്ര പ്രതിഭകളില്‍ മലയാളി താണു പത്മനാഭനും

November 11, 2020 - 11:53 am

തിരുവനന്തപുരം: അമേരിക്കയയിലെ സ്റ്റാന്‍ ഫോര്‍ഡ് സര്‍വ്വകലാശാല തെരരഞ്ഞെടുത്ത 30 ശാസ്ത്ര പ്രതിഭകളില്‍ പ്രശസ്ത മലയാളി ശാസ്ത്രജ്ഞന്‍ താണു പത്മനാഭനും. പട്ടികയില്‍ 24-ാം സ്ഥാനക്കാരനാണ് പത്മനാഭന്‍. അദ്ദേഹത്തിന് പുറമേ ഇന്ത്യാക്കാരനായുളളത് ബംഗാളില്‍ നിന്നുളള അശോക് ‌സെന്‍ മാത്രമാണ്. അദ്ദേഹം 13-ാം സ്ഥാനക്കാരനാണ്. . ന്യൂക്ലിയര്‍ ആന്‍റ് പാര്‍ട്ടി്ക്കിള്‍ ഫിസിക്‌സ് വിഭാഗത്തിലാണ് ഇരുവരും. അശോക് സെന്‍ പത്മ ഭൂഷണ്‍ ജേതാവും താണുപത്മനാഭന്‍ പത്മ ശ്രീ ജേതാവുമാണ്. പ്രപഞ്ച വിജ്ഞാനത്തില്‍ അന്താരാഷ്ട്ര പ്രശസ്തനായ താണുപത്മനാഭന്‍ (63) തിരുവനന്തപുരം കരമന സ്വദേശിയാണ്. കോസ്‌മോളജി, ക്വാണ്ടം ഫിസിക്‌സ്, ഗുരുത്വാകര്‍ഷണം എന്നിവയാണ് ഗവേഷണ മേഖലകള്‍

പൂനെയിലെ ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ അസ്‌ട്രോണമി് ആന്‍റ് അസ്‌ട്രോഫിസിക്‌സിലെ ഡിസ്റ്റിംഗിഷ്ഡ് പ്രൊഫസര്‍ കരമന പുളിമൂട്ടില്‍ തെരുവില്‍ പരേതനായ താണു അയ്യരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. തിരുവനന്തപുരം യൂണിവേവ്‌സിറ്റി കോളേജില്‍ നിന്ന് ബിഎസ്.സി, എംഎസ്,സി ഒന്നാം റാങ്കില്‍ വിജയിച്ച താണുപത്മനാഭന്‍ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ നിന്ന് ക്വാണ്ടം കോസ്‌മോളജിയില്‍ ഡോക്ട്രറേറ്റ് നേടി. പത്തുവര്‍ഷത്തോളം അവിടെ ഗവേഷകനായിരുന്നു. കേംബ്രിഡ്ജില്‍ ഒരു വര്‍ഷം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തി. വിവിധ വിദേശ സര്‍വ്വ കലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറാണ് ദ ഡാന്‍ ഓഫ് സയന്‍സ് ,ആഫ്റ്റര്‍ ദ ഫസ്റ്റ് ത്രീ മിനിറ്റ്‌സ് തുടങ്ങി നിരവധി ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.,

ശാസ്ത്രജ്ഞയും തമിഴ്‌നാട് സ്വദേശിയുമായ വാസന്തിയാണ് ഭാര്യ ഏക മകള്‍ ഹംസ പത്മനാഭന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് സര്‍വ്വകലാശാലയില്‍ അസ്‌ട്രോഫിസിക്‌സില്‍ ഗവേഷകയാണ്. . അമേരിക്കയിലെ ഇന്റര്‍ കോര്‍പ്പറേഷന്‍ മുമ്പ് സ്‌കൂള്‍കുട്ടികള്‍ക്കുവേണ്ടി നടത്തിയ മത്സരത്തില്‍ ജയിച്ചതിന്‍റെ അംഗീകാരമായി വ്യാഴം ,ചൊവ്വ ഗ്രഹങ്ങള്‍ക്കിടയിലുളള ഒരു ചിഹ്നഗ്രഹത്തിന് ഹംസയുടെ പേര് നല്‍കിയിട്ടുണ്ട്.

വിവിധ ശാസ്ത്ര മേഖലയിലെ 30 ലോകോത്തര ശാസ്ത്രജ്ഞരുടെ സ്റ്റാന്‍ഫോര്‍ഡ് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ആകെ 16 പേരാണുളളത്. അതില്‍ ഇനോര്‍ഗാനിക്ക് ആന്‍റ് ന്യൂക്ലിയര്‍ കെമിസ്ട്രിയിലാണ് ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ ഏറ്റവും മുന്നിലെത്തിയത്. ഗൗതം ആര്‍, ദേശിരാജു(രണ്ടാം റാങ്ക്), സിഎന്‍ആര്‍ റാവു(മൂന്നാം റാങ്ക്) ബയോടെക്‌നോളജിയിലും രണ്ട് പേരുണ്ട്. അശോക് പാണ്ടെയും (എട്ട്),എസ് വെങ്കിടമോഹനും(29) അശോക് പാണ്ടെ തിരുവല്ലാ മാര്‍ അത്താനേഷ്യസ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസറാണ്.

ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയാണ് സ്റ്റാന്‍ഫോര്‍ഡ് പ്രസിദ്ധീകരിച്ചത്. പട്ടികയിലെ ആകെ 1,59,683 പേരില്‍ 1492 പേര്‍ ഇന്ത്യാക്കാരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *