റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ രാ​ഷ്​​ട്രീ​യ സാഹ​ച​ര്യ​മാണ് നിലനിൽക്കുന്നതെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആലപ്പു​ഴ​യി​ല്‍ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

കോ​വി​ഡി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തിയാണ് സ​ര്‍ക്കാ​റും സി.​പി.​എ​മ്മും ന​ട​ത്തിയത്. മു​ഖ്യ​മ​ന്ത്രി സ​ര്‍ക്കാ​റി​ലെ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ച്ച​പ്പോ​ള്‍ പാ​ര്‍ട്ടി സെ​ക്ര​ട്ട​റി ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ പി​ടി​യി​ലാ​യ മ​ക​നെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ചെന്നിത്തല പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ഡി.​സി പ്ര​സി​ഡന്റ് ​ എം. ​ലി​ജു, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ അ​നൂ​പ് ജേ​ക്ക​ബ്, ജോ​ണി നെല്ലൂ​ര്‍, ഫ്രാ​ന്‍സി​സ് ജോ​ര്‍​ജ്, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, സി.​ആ​ര്‍. ജ​യ​പ്ര​കാ​ശ്, പി.​സി. വിഷ്ണു​നാ​ഥ്, എ.​എ. ഷു​ക്കൂ​ര്‍, എം.​മു​ര​ളി, അ​ഡ്വ. ഡി. ​സു​ഗ​ത​ന്‍, ബി. ​ബാ​ബു​പ്ര​സാ​ദ്, എ.​എം. ന​സീ​ര്‍, ബാ​ബു വ​ലി​യ​വീ​ട​ന്‍, എ. ​നി​സാ​ര്‍, കെ. ​സ​ണ്ണി​ക്കു​ട്ടി, ക​ള​ത്തി​ല്‍ വിജയന്‍, ജേ​ക്ക​ബ് എ​ബ്ര​ഹാം, ജോ​മി ചെ​റി​യാ​ന്‍, കെ.​പി. ശ്രീ​കു​മാ​ര്‍, ബി. ​ബൈ​ജു, ഇ.സ​മീ​ര്‍, എം.​ജെ. ജോ​ബ്, ജ്യോ​തി വി​ജ​യ​കു​മാ​ര്‍, എ​സ്. ശ​ര​ത്, മോ​ളി ജേ​ക്ക​ബ്, സുനില്‍ പി. ​ഉ​മ്മ​ന്‍, സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ജി. ​സ​ഞ്ജീ​വ് ഭ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *