കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. 16-11-2020 തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതു വരെ നടപടികൾ പാടില്ല.
സർക്കാരും ആക്രമണത്തിന് ഇരയായ നടിയും കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റണമെന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി നേരത്തെ ഇടപെട്ടത് . പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്.
ദിലീപിന്‍റെ അഭിഭാഷകന്‍ തന്നെ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയിരുന്നില്ല തുടങ്ങിയ പരാതികൾ നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു



