പൂനെ: രാത്രി മല മൂത്ര വിസർജ്ജനത്തിനായി പറമ്പിലേക്ക് ഇറങ്ങിയ യുവതിയെ ബലാത്സംഗത്തിന് ശ്രമിക്കുകയും എതിർത്തപ്പോൾ കണ്ണ് രണ്ടും കത്തികൊണ്ട് ചുവഴ്ന്നെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ പൂനെയിലെ ശിരൂരിൽ ന്ഹാവരെ ഗ്രാമത്തിലാണ് സംഭവം. 03-11-2020 ചൊവ്വാഴ്ച രാത്രിയിൽ 37 വയസ്സായ യുവതിയെയാണ് അജ്ഞാതൻ ആക്രമിച്ചത്.
യുവതിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരെയാണ് സംഭവസ്ഥലം. രാത്രി മലമൂത്ര വിസർജനത്തിനായി പുറത്തിറങ്ങിയതാണ് യുവതി . ഒരു അജ്ഞാതൻ പുറകെ വന്ന് പിടിക്കുകയും യുവതി കുതറി മാറുകയും ചെയ്തു. എതിർത്തു നിന്ന യുവതിയെ രണ്ട് കണ്ണുകളും കത്തികൊണ്ട് ചൂഴ്ന്നെടുത്തു. കഴുത്ത് പിടിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയതോടെ അജ്ഞാതന്‍ ഓടിമറഞ്ഞു. പോലീസുകാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.




